Newsperseconds.com

അച്ഛന്റെ ആഗ്രഹം പോലെ ഐപിഎസ്; ജനങ്ങളുടെ പള്‍സ് അറിഞ്ഞുള്ള പ്രവര്‍ത്തനം; കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇകെ നായനാര്‍ നിയോഗിച്ച രക്ഷകന്‍; കലുഷിതമായ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയിലേക്ക് മനോജ് എബ്രഹാം

Untitled 1

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി തിളങ്ങാന്‍ ചെങ്ങന്നൂര്‍ സ്വദേശി മനോജ് എബ്രഹാം. ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമി ഓഫീസിലെ സുപ്രണ്ടിന്റെ മകന് ഇനി കേരളപോലീസിലെ താക്കോല്‍ സ്ഥാനം. അച്ഛന്‍ ആഗ്രഹിച്ചത് മകനെ ഒരു ഐപിഎസുകാരന്‍ ആക്കണമെന്നതാണ്. അച്ഛന്റെ ആഗ്രഹത്തിനൊപ്പം സഞ്ചരിച്ച് ജനങ്ങളിലേക്ക് ഇറങ്ങി
ഐപിഎസുകാര്‍ക്കിടയില്‍ വ്യത്യസ്തനായി മനോജ് എബ്രഹാം കത്തിനിന്നു. വെല്ലുവിളികളെ ഏറ്റെടുക്കുന്നതില്‍ മനോജ് എന്നും മുന്നിലാണ്. അതിനിടെയിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി മനോജ് എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത്.

തിരുവനന്തപുരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബര്‍ ഡോമിലെ നോഡല്‍ ഓഫീസര്‍, ട്രാഫിക് റോഡ് സുരക്ഷ ഓഫീസര്‍ എന്നീ പദവികളെല്ലാം മനോജ് എബ്രഹാമിന്റെ കൈകളില്‍ ഭദ്രമായിരുന്നു. 1994 ല്‍ കേരള കേഡര്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം അടൂര്‍, കാസര്‍കോട് സബ് ഡിവിഷനുകളില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്നു. പിന്നീട് 1998 -ല്‍ പത്തനംതിട്ട,കൊല്ലം ജില്ലകളില്‍ പോലീസ് മേധാവിയായി അദ്ദേഹം സ്ഥാനമേറ്റു. പിന്നീട് നാല് വര്‍ഷം കണ്ണൂര്‍ എസ്പി തുടര്‍ന്ന് കേരള പോലീസ് ഹെഡ്ക്വാട്ടേഴ്‌സ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി. തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളില്‍ 2007 മുതല്‍ ഏഴ് വര്‍ഷത്തോളം പോലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചു. പോലീസ് ആസ്ഥാനത്തു എഐജി, ഡിഐജി സൗത്ത് സോണ്‍, ഐജി സൗത്ത് സോണ്‍, എഡിജിപി ഭരണ നിര്‍വഹണം, വിജിലന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മനോജ് എബ്രഹാം നിലവില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി കൂടിയാണ്.

ഇകെ നായനാരുടെ ഭരണകാലത്ത് കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ കൊലപാതകമായിരുന്നു കണ്ണൂര്‍ ഈസ്റ്റ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന യുവ മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍ മാസ്റ്ററുടേത്. വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെയാണ് സിപിഎം അനുഭാവികള്‍ ചേര്‍ന്ന് മാസ്റ്ററെ വെട്ടിക്കൊന്നത്. ശേഷം കണ്ണൂരില്‍ ഉടലെടുത്ത കലാപം ഭീകരമായിരുന്നു. കണ്ണൂരിലെ ക്രമസമാധനം തിരികെ കൊണ്ടുവരാന്‍ എന്തുചെയ്യണമെന്ന് ഇകെ നായനാര്‍ക്ക് പോലും അറിയാത്ത സമയം. അന്ന് കണ്ണൂരിനെ നേരെയാക്കാനുള്ള ദൗത്യം മുഖ്യമന്ത്രി ഇകെ നായനാര്‍ ഏല്‍പ്പിച്ചത് മനോജ് എബ്രഹാം എന്ന ചെറുപ്പക്കാരനെയായിരുന്നു. അതോടെ കണ്ണൂര്‍ സമാധാനത്തോടെ ഉറങ്ങാന്‍ തുടങ്ങി. കേരള പോലീസിലെ കൊമ്പനാണ് കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയിലേക്ക് എത്തുന്നത്.

ഇനി ഏഴു കൊല്ലമാണ് മനോജ് എബ്രഹാമിന്റെ സര്‍വ്വീസ്. അടുത്ത പോലീസ് മേധാവിയാകാനും കൂടുതല്‍ സാധ്യത മനോജ് എബ്രഹാമിനാണ്. അങ്ങനെ എങ്കില്‍ കേരളാ പോലീസില്‍ ഇനിയുള്ള ഏഴു കൊല്ലം മനോജ് എബ്രഹാമിന്റെ കാര്‍ക്കശ്യത്തിന് കീഴില്‍ മുമ്പോട്ട് പോകേണ്ടി വരും. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതും പരസ്യമായ പുകവലിയും മദ്യപിച്ചുള്ള ഡ്രൈവിങ്ങും അവസാനിപ്പിച്ചത് മനോജ് കൊച്ചി കമ്മിഷണര്‍ ആയിരിക്കെയാണ്. കേരളത്തിന്റെ ഹൃദയഭാഗമായ കൊച്ചിയും തിരുവനന്തപുരവും ഏഴ് വര്‍ഷത്തോളം മനോജ് എബ്രഹാമെന്ന കമ്മീഷണറുടെ നിയന്ത്രണത്തിലായിരുന്നു.

1971 ജൂണ്‍ 3ന് പത്തനം തിട്ട ജില്ലയില്‍ ചെങ്ങന്നൂരിലാണ് മനോജ് എബ്രഹാമിന്റെ ജനനം. അച്ഛന്‍ ഹൈദരാബാദിലായിരുന്നതു കൊണ്ട് മനോജ് എബ്രഹാമിന്റെ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ കാലഘട്ടം മുഴുവനും ഹൈദരാബാദില്‍ ആയിരുന്നു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് കേരളത്തില്‍ എത്തിയത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ മനോജ് എബ്രഹാമിനെ തേടി എത്തിയിട്ടുണ്ട്. 2007 ല്‍ സൈബര്‍സ് പോസസിന്റെ പോളിസി ഓഫ് സൊസൈറ്റിയില്‍ നിന്നും കേരള പ്രസിഡന്റിനെതിരെ ഒരു സാംസ്‌കാരിക ഇ-മെയില്‍ ഭീഷണി കണ്ടുപിടിച്ചതിന് വേണ്ടി കേരള പോലീസിനു വേണ്ടി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2013ല്‍, ഐഎസ്സി (ഐസിസി) യുടെ ഏഴാം വാര്‍ഷിക ഏഷ്യാ-പസഫിക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് നേട്ടങ്ങളുടെ പരിപാടിയുടെ സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പ്രൊഫഷണല്‍ വിഭാഗത്തില്‍ അദ്ദേഹത്തെ ബഹുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തിരുത്തുക സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പോലിസിന്റെ പേരില്‍ പല അവാര്‍ഡുകളും നേടുകയുണ്ടായി.

Share this Article

Leave a Comment