ഇടുക്കി: വാഹന പരിശോധനക്കിടെ പോലീസിനെ പേടിച്ച് വിരണ്ടോടിയ യുവാവ് പൊട്ടക്കിണറ്റില്‍ വീണു. മൂന്ന് മണിക്കൂറോളം കിണറ്റില്‍ കിടന്ന യുവാവിനെ അര്‍ധരാത്രി 12.30 ടെ അഗ്‌നിശമന സേനയെത്തി കരയ്ക്കു കയറ്റി. പോലീസ് വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവ് ഇറങ്ങി ഓടുകയായിരുന്നു.
നെടുങ്കണ്ടം -കൈലാസപ്പാറ റോഡ് കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിക്കച്ചവടവും നടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ പൊലീസ് സംഘം പരിശോധന നടത്തിയത്. ഈ സമയം ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ പൊലിസിനെ കണ്ടതോടെ ഇറങ്ങിയോടി. പിന്നീട് പൊലീസ് ഒരു മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.