കേരളത്തിന്റെ കലാ-കായിക, സാമൂഹിക- വ്യവസായ മേഖലകളിലെ നിറസാന്നിധ്യമായ ഗോകുലം ഗോപാലന് തന്റെ ജീവിതയാത്രയില്‍ 80 വര്‍ഷവും കര്‍മ്മവീഥിയില്‍ 56 വര്‍ഷവും പിന്നിടുമ്പോള്‍ പ്രിയപ്പെട്ട ഗോപാലേട്ടന് മലബാറിന്റെ സ്നേഹാദരം. എണ്‍പതിന്റെ നിറവിലും തന്റെ കര്‍മ്മമണ്ഡലത്തില്‍ അമ്പത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ് ഗോകുലം ഗോപാലന്. തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുമ്പോള്‍ ഗോപാലേട്ടന് എല്ലാവരുടേയും മനസ്സും കീഴടക്കുകയാണ്.
കൈവെച്ച മേഖലകളിലെല്ലാം വിജയകിരീടമണിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ നിലയില്‍ നിന്നും വിജയങ്ങളുടെ ഉന്നത സോപാനങ്ങളിലേക്കു എത്തിച്ചേര്‍ന്നിട്ടും സ്നേഹവും ലാളിത്യവും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരമാണ്. മലബാറിലെ പൗരാവലിയും ഓള് ഇന്ത്യാ മലയാളി അസോസിയേഷനും സംയുക്തമായി ‘സുകൃതപഥം’ എന്ന പേരില്‍ 26 ന് കോഴിക്കോട് സ്വപ്നനഗരിയില്‍ (കാലിക്കറ്റ് ട്രേഡ് സെന്ററില്‍) നടക്കുന്ന സ്നേഹാദരവില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ഇതിനോടനുബന്ധിച്ച് 25, 26 തീയതികളില്‍ വിപുലമായ പരിപാടികളോട് കൂടി സുകൃതപഥം എന്ന പേരില്‍ സ്വപ്ന നഗരിയിലെ കാലിക്കറ്റ് സെന്ററിലാണ് സ്നേഹാദരവ് നടക്കുന്നത്. ഗോകുലം ഗോപാലന് കൈവെച്ച വിവിധ ബിസിനസ്സ് മേഖലകളെപ്പറ്റി യുവതലമുറയ്ക്ക് സമഗ്രമായി പഠനവിഷയമാക്കിക്കൊണ്ട് ഒരു ബിസിനസ്സ് കോണ്‍ക്ലേവ് രണ്ട് ദിവസങ്ങളിലായി (25, 26) സംഘടിപ്പിക്കും. കോണ്‍ക്ലേവില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്,ശശി തരൂര്‍ എംപി, അമിതാഭ് കാന്ത് എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം ആറിനു നടക്കുന്ന സുഹൃത്ത് സംഗമം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. 26ന് വൈകുന്നേരം 6 നടക്കുന്ന സ്നേഹാദരവ് സന്ധ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പ്, ചലച്ചിത്ര താരങ്ങളായ ജയറാം, ദിലീപ്, ടൊവിനോ തോമസ്, ഉണ്ണിമുകുന്ദന്, ജയസൂര്യ, നിവിന്‍പോളി, സുരാജ് വെഞ്ഞാറമൂട്, ജോജോ, ഹണിറോസ് തുടങ്ങി പ്രമുഖര്‍ സ്നേഹാദരവില്‍ പങ്കെടുക്കും. കൂടാതെ ഗോകുലം ഗോപാലിനുമായി ബന്ധപ്പെട്ട സ്പോര്‍ട്സ്, സിനിമാ, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.