Newsperseconds.com

വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ കേരളീയം പരിപാടി ഇല്ല

Untitled 1

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കുന്നില്ലെന്ന് തീരുമാനിച്ച് സര്‍ക്കാര്‍. ഡിസംബറിലാണ് ഇത്തവണ കേരളീയം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം.

കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. കേരളീയം ധൂര്‍ത്താണെന്ന് ആരോപിച്ച് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ തവണ നടന്നത്. പരിപാടിയുടെ വരവ് ചെലവുകള്‍ പുറത്തുവിടാത്തത് പ്രശ്‌നമായതോടെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്നും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ പരസ്യത്തിന് 8.29 ലക്ഷം രൂപയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

Share this Article

Leave a Comment