Newsperseconds.com

എഡിഎം നവീന്‍ബാബുവിന്റെ മരണം; പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ ബിജെപി പ്രതിഷേധം; കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വ്യാപക സംഘര്‍ഷം

Untitled 1

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ ബിജെപി പ്രതിഷേധം. കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി. റോഡില്‍ കുത്തിയിരുന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് മറിച്ചിടുകയും പോലീസ് വാഹനം തടയുകയും ചെയ്തു. ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി.

ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിജെപി പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു ആരോപിച്ചു.

Share this Article

Leave a Comment