Newsperseconds.com

ചിപ്‌സ് വാങ്ങാന്‍ പുറത്തിറങ്ങി; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി ട്രാക്കില്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്

Untitled 1 Recovered

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി റെയില്‍വേ ട്രാക്കിലേക്ക് വീണു. പുതുച്ചേരി എക്‌സ്പ്രസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി ട്രാക്കില്‍ വീണത്. രക്ഷപ്പെട്ടത് താലിനാരിഴക്കെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ പൊലീസും യാത്രക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചിപ്‌സ് വാങ്ങാനാണ് പെണ്‍കുട്ടി ഇറങ്ങിയത്. ട്രെയിന്‍ എടുത്തിട്ടും പെണ്‍കുട്ടി കടയിലായിരുന്നു. ട്രെയിന്‍ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് തെറിച്ച് വീണത്. ട്രെയിനടിയിലേക്ക് വീണ് കിടക്കുകയായിരുന്ന യുവതിയെ വലിച്ച് എടുക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റ യുവതിയെ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Article

Leave a Comment