Newsperseconds.com

തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപണം; കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ദ്ധരാത്രിയില്‍ പോലീസ് പരിശോധന; പാലക്കാട് സംഘര്‍ഷം

Untitled 1

പാലക്കാട്: തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്നിടത്ത് അര്‍ദ്ധരാത്രിയില്‍ പരിശോധന. അര്‍ദ്ധരാത്രിയിലെ പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലില്‍ വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കള്‍ താമസിച്ച മുറിയിലാണ് പരിശോധന നടത്തിയത്.

ഹോട്ടലില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമില്‍ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. വനിത പോലീസുമായി പിന്നീട് പരിശോധനക്ക് എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ത്രീകള്‍ താമസിക്കുന്ന മുറിയില്‍ പോലീസ് അതിക്രമിച്ചു കയറി അര്‍ദ്ധരാത്രിയില്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു.

എന്നാല്‍ മുറിയില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് അറിഞ്ഞ ശേഷം ഒരു വനിതാ പൊലീസ് പ്രതിനിധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികളുടെ പരിശോധനയും ഉണ്ടായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി രൂക്ഷമായ വാക്ക്തര്‍ക്കമാണ് നടന്നത്. എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിച്ചില്ലെന്ന് പോലീസ് എഴുതിക്കൊടുക്കുക ആയിരുന്നു.

Share this Article

Leave a Comment