Newsperseconds.com

‘ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ല’; പി സരിന് വേണ്ടി വോട്ട് പിടിക്കാന്‍ ഇപി ജയരാജന്‍ പാലക്കാട്ടേക്ക്

Untitled 1

കണ്ണൂര്‍: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് വേണ്ടി വോട്ട് പിടിക്കാന്‍ ഇപി ജയരാജന്‍. ആത്മകഥ വിവാദത്തിന് പിന്നാലെയാണ് പി സരിന് വേണ്ടി പ്രചരണത്തിന് ഇറങ്ങാന്‍ ഇപി ജയരാജന്‍ പാലക്കാടേക്ക് വണ്ടി കയറിയത്. പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വന്ദേഭാരതില്‍ ഷൊര്‍ണൂരില്‍ ഇറങ്ങിയ ശേഷം കാറിലായിരിക്കും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. വൈകുന്നേരം സരിനുമായുള്ള പാര്‍ട്ടി പൊതുയോഗത്തില്ഡ പങ്കെടുക്കും. പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ് ഇടതു ക്യാമ്പ്.
തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.

അതേസമയം, ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇപി ജയരാജനോട് വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇപി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Share this Article

Leave a Comment