Newsperseconds.com

ശരണംവിളികളുമായി വീണ്ടുമൊരു മണ്ഡലകാലം; ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

Untitled 1

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറന്ന് ദീപം തെളിയിക്കുക. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് 6 ന് നടക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. സംസ്ഥാനസര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭക്തരെ വരവേല്‍ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.

തന്ത്രിമാരായ കണ്ഠരര് രാജീവര്‍ കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങ് നടക്കുക. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

ഇത്തവണ ദര്‍ശനസമയം പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയുമാണ്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴി ഒരു ദിവസം എഴുപതിനായിരം പേര്‍ക്കും തല്‍സമയ ബുക്കിങ്ങിലൂടെ പതിനായിരം പേര്‍ക്കും ദര്‍ശനം സാധ്യമാകും. പമ്പ എരുമേലി വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലായിരിക്കും തല്‍സമയ ബുക്കിങ്ങിന് സൗകര്യം ഉണ്ടാകുക.

 

Share this Article

Leave a Comment