ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഭാവനയും സ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് കഴിയട്ടെ. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”- ഗവർണർ ആശംസ സന്ദേശത്തിലൂടെ പറഞ്ഞു.
അതേസമയം, ദീപാവലിയുടെ പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്നും നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.