Newsperseconds.com

ലൈംഗികാധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

Untitled 1

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയെ സമീപിക്കും. സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടും.

വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ തലകറങ്ങി വീണിരുന്നു. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളില്ല. താന്‍ പൊതുവേദിയില്‍ നല്ല രീതിയില്‍ ഉപയോഗിച്ച വാക്കുകള്‍ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയില്‍ വാദിച്ചു.

Share this Article

Leave a Comment