Newsperseconds.com

വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ്

Wayanad Tunnel

കോഴിക്കോട്: മലയോര ജനതയുടെ ചിരകാല സ്വപ്‌നമായിരുന്ന ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചു. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക്‌ വേഗത്തിൽ എത്താനാകും. കിഫ്‌ബി പദ്ധതിയിൽ 2134.5 കോടി രൂപ ചെലവിൽ നാലുവരിയായാണ്‌ നിർമാണം. നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്‌. വയനാട്ടിൽ 5.58 കിലോമീറ്ററും കോഴിക്കോട്‌ 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ്‌ ദൈർഘ്യം. ഇതിൽ 8.1 കിലോമീറ്റർ ഇരട്ട ടണൽ.

Share this Article

Leave a Comment