കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ് ഇന്ന് രണ്ടാം ദിനത്തിലേക്ക്. ഇന്ന് രാവിലെ ജില്ലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. റസ്റ്റ് ഹൗസിലാണ് യോഗം കൂടുക.
പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.