Newsperseconds.com

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും

Untitled Design (50)

യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് മൊഴി എടുക്കുക. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്കട്രി വി കെ സനോജിന്റെ മൊഴി മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമം, തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ചിട്ടുണ്ടെന്ന പരാതിയെത്തുടർന്ന് സൈബർഡോമും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ കാർഡ് ഉണ്ടാക്കിയിരിക്കാൻ സാധ്യതയുള്ള മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആപ്പിന്റെ നിർമാതാക്കളെ കണ്ടെത്താനാണ് ആദ്യ ശ്രമം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്നും പരിശോധിക്കും. വോട്ട് ചെയ്ത് മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കും.

സമഭവത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം തുടരുകയാണ്. അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share this Article

Leave a Comment