തിരുവനന്തപുരം: അബിഗേല്‍ സാറയെന്ന ആറു വയസ്സുകാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തും പൊലീസ് പരിശോധന നടന്നു വരികയാണ്. കാണാതായിട്ട് പതിനഞ്ചു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശബ്ദരേഖയും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്.
അതേസമയം, ശ്രീകാര്യത്ത് നിന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ 3 പേര്‍ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല.