തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ രംഗം കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്‌ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടികടന്ന് രാജ്ഭവന്റെ ഗേറ്റിനു മുന്നിലെത്തുകയും സംഘര്‍ഷഭരിതമാവുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എസ്എഫ്‌ഐ സെക്രട്ടറി ആര്‍ഷോ, പ്രസിഡന്റ് അനു ശ്രീ എന്നിവരടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിവിധ സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍എസ്എസ് വക്താക്കളെ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും എസ് എഫ് ഐ നടത്തിയിട്ടുണ്ട്.