Newsperseconds.com

മിശ്രവിവാഹങ്ങള്‍ക്ക് സിപിഎം പ്രോത്സാഹനം നല്‍കുന്നു; ഗുരുതര ആരോപണമുന്നയിച്ച് നാസര്‍ ഫൈസി കൂടത്തായി

Capture

കോഴിക്കോട്: മിശ്രവിവാഹങ്ങള്‍ക്ക് സിപിഎം പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ച് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. മിശ്രവിവാഹങ്ങള്‍ക്ക് എതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശനതീരുമാനങ്ങള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വമാണെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും നാസര്‍ ഫൈസി വ്യക്തമാക്കി. എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കുമെതിരെയാണ് നാസര്‍ഫൈസി ഗുരുതര ആരോപണമുയര്‍ത്തിയത്.

മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഇത് തടയണമെന്നും മിശ്രവിവാഹത്തിനെതിരെ മഹല്ല് കമ്മിറ്റികള്‍ തീരുമാനമെടുക്കണമെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment