ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കല്‍പെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയും ചുഴലിയും കാരണം ചെന്നൈയില്‍ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്.
അതേസമയം, കര്‍ണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലര്‍ച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.