Newsperseconds.com

സ്വപ്‌നയാത്ര പൂര്‍ത്തിയാക്കാനാവാതെ അവര്‍ വിടപറഞ്ഞു; കാശ്മീരിലെ വാഹനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ചിറ്റൂരിലെത്തിച്ചു

Capture

കൊച്ചി: സെന്‍ട്രല്‍ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോജില ചുരത്തില്‍ നിന്നുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആണ് മൃതദേഹം എറ്റുവാങ്ങിയത്. പാലക്കാട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ ആംബുലന്‍സ് മാര്‍ഗമാണ് ചിറ്റൂരിലെത്തിച്ചത്.

സോനാമാര്‍ഗിലേക്കുള്ള യാത്രാമധ്യേയാണ് വാഹനം റോഡില്‍ നിന്ന് തെന്നിമാറി സോജില ചുരത്തിലെ അഗാധമായ കൊക്കയിലേക്ക് മറിഞ്ഞത്. മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിലാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങളിലായാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. 13 പേര്‍ രണ്ട് വണ്ടിയിലായാണ് കയറിയതെന്നും ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞതെന്നും പോലീസ് പറഞ്ഞു.

Share this Article

Leave a Comment