മരുത റോഡിലെ പോളിടെക്നിക്കിനു സമീപത്തുള്ള വാടകവീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാബു എന്ന ചെറുപ്പക്കാരന്‍. പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയില്‍ മണിക്കൂറുകളോളം കുടുങ്ങി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ധീരനായ ബാബു എന്ന ആ യുവാവാണ് അക്രമത്തിനു പിന്നില്‍.
അടുത്തുള്ള വാടകവീട്ടില്‍ കയറിയാണ് ബാബു പരാക്രമം കാണിച്ചത്. വീടിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചുതകര്‍ത്തും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടുമാണ് അക്രമം കാണിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പാലക്കാട് കസബ പൊലീസ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേ സമയം, പോലീസിനെ കണ്ടതോടെ ബാബു കൂടുതല്‍ അക്രമസക്തനാവുകയായിരുന്നു. ബലപ്രയോഗത്തിനൊടുവിലാണ് ബാബുവിനെ പോലീസ് കീഴ്‌പ്പെടുത്തിയത്.