Newsperseconds.com

ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ച സംഭവം; കൂടുതല്‍ വിവാദങ്ങളിലേക്ക്; പ്രതികരണമറിയിച്ച് മന്ത്രിമാര്‍

Capture

കോട്ടയം: ഗവര്‍ണര്‍ ആരിഫ് ഖാന്റെ വാഹനത്തിനു നേരെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് തള്ളാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും. കെ എസ് യു മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതും കരിങ്കൊടി കാണിച്ചതും ഒരേ തട്ടിലുള്ളതല്ലെന്ന് മന്ത്രി രാജീവിന്റെ പ്രതികരണം. എസ് എഫ് ഐ പ്രതിഷേധത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ പറയാനാവുകയുള്ളുവെന്നും മന്ത്രിമാര്‍ പറഞ്ഞു.

അതേ സമയം, ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും വാഹനത്തിന് പുറത്തിറങ്ങാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും രാജീവ് പ്രതികരിച്ചു.

 

Share this Article

Leave a Comment