Newsperseconds.com

ശബരിമലയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും; മുഖ്യമന്ത്രി

Capture

ഇടുക്കി: ശബരിമലയിലെ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഏകോപതമായ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരക്ക് സ്വാഭാവികമാണെന്നും ഏതു കാലത്തെ പോലെയും തന്നെയാണ് തീര്‍ത്ഥാടകര്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാര്‍ എന്തോ കുഴപ്പം കാണിച്ചുവെന്നാണ് പറയുന്നത്. ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ കാര്യങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി യോഗം നടത്തിയിട്ടുണ്ട്. എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്നുമുണ്ട്. പക്ഷേ കോണ്‍ഗ്രസ് ഇതില്‍ പ്രത്യേക അജണ്ട ആയിട്ട് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തീര്‍ത്ഥടന കാര്യങ്ങളില്‍ രാഷ്ട്രീയം കടത്തി കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സന്നിധാനത്ത് എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്. എന്നാല്‍ ഇത് ക്രമീകരിക്കാന്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്‌പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment