ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാറിനു നേരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ചത് പോലീസിന്റെ സഹായത്തോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും ആക്രമണത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മനപൂര്‍വമുണ്ടാക്കിയ സുരക്ഷ വീഴ്ചയാണ് ഇതെന്നും പ്രതിഷേധക്കാര്‍ക്ക് വേണ്ടി പൈലറ്റ് വാഹനം വേഗത കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.