Newsperseconds.com

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായുള്ള സപ്ലൈക്കോ ഫെയര്‍ നാളെ ആരംഭിക്കും; ചന്തകള്‍ ഡിസംബര്‍ 30 ന് സമാപിക്കും

Capture

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായുള്ള സപ്ലൈക്കോ ഫെയര്‍ നാളെ ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. ഇത് കൂടാതെ തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലും ചന്തകള്‍ ഉണ്ടാകും. മാത്രമല്ല ഹോര്‍ട്ടികോര്‍പ്പിന്റേയും മില്‍മയുടേയും സ്റ്റാളുകളും ഇതിനോടൊപ്പം ഉണ്ട്. സബ്‌സിഡി സാധനങ്ങള്‍ക്ക് മാത്രമല്ല ഇതരസാധനങ്ങള്‍ക്കും വിലക്കിഴിവ് ഉണ്ട്. ചന്തകള്‍ക്കായി 19 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ മാസം 23 മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്തുമസ്-പുതുവത്സര ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കും, 2 ചന്തകളും ഡിസംബര്‍ 30നാണ് സമാപിക്കുക.

Share this Article

Leave a Comment