കൊച്ചി: കരുവന്നൂര്‍ ബാങ്ക് കേസില്‍ എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയുന്നില്ലെന്ന്
എറണാകുളം പി.എം.എല്‍.എ കോടതി. വലിയ കുറ്റങ്ങള്‍ ചെയ്തവരെ ഇപ്പോഴും ചോദ്യം ചെയ്തിട്ടില്ല.
സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയില്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തോട് സഹകരിക്കാത്തത് കൊണ്ടാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ബാക്കിയുള്ള പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അറസ്റ്റിലേക്ക് പോകേണ്ട ആവശ്യം വന്നിട്ടില്ലെന്നും ഇഡി വിശദീകരിച്ചു.
എന്നാല്‍ താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്തത് പ്രതികാര നടപടി ആണെന്നും അരവിന്ദാക്ഷന്‍ കോടതിയോട് പറഞ്ഞു.