തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തും. സര്‍ക്കാരുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ നാളത്തെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലായിരിക്കും ഇരുവരും ഒന്നിക്കുക. മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ തിരുവനന്തപുരത്ത് നടക്കും.
അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ അറിയിപ്പ്. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.