Newsperseconds.com

പുതുവത്സര ആഘോഷ രാവില്‍ കടുത്ത നിയന്ത്രണങ്ങളൊരുക്കി പോലീസ്; ഫോര്‍ട്ട് കൊച്ചിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും

Capture

കൊച്ചി: പുതുവത്സര ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങുമ്പോള്‍ സംസ്ഥാന വ്യാപകമായി കടുത്ത നിയന്ത്രണങ്ങള്‍ ഒരുക്കുകയാണ് പോലീസ്. എറണാകുളം ഫോര്‍ട്ട് കൊച്ചിയിലേക്ക് വൈകിട്ട് നാല് മണി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കടത്തി വിടില്ലെന്നാണ് നിര്‍ദ്ദേശം. ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. തിക്കിലും തിരക്കിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയത്.

അതേ സമയം, ഏഴ് മണിക്ക് ശേഷം റോ റോ സര്‍വ്വീസും ഉണ്ടായിരിക്കില്ല. നാല് മണി വരെ വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ സര്‍വ്വീസ് വഴി വരാന്‍ സാധിക്കും. പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Share this Article

Leave a Comment