പുതുവത്സര രാവില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. മദ്യപിച്ച് വാഹനം ഓടിക്കുക, സൈലന്‍സര്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുക, രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അക്രമ സംഭവങ്ങള്‍ കുറക്കാനും സുരക്ഷ കണക്കിലെടുത്തുമാണ് നടപടി.
അതേ സമയം, ആള്‍ട്ടര്‍ ചെയ്ത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ ബൈക്ക് സ്റ്റണ്ട് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. അനുവാദം ഇല്ലാതെ ലൈവ് ഷോകള്‍ നടത്താന്‍ പാടില്ല. എക്സിബിഷന്‍ ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ടുകള്‍ നടത്തിയാല്‍ സംഘടകര്‍ക്കെതിരെ കേസെടുക്കും.കൂടാതെ തട്ടുകടകള്‍, ബാറുകള്‍, ഹോട്ടലുകള്‍ എന്നിവ നേരത്തെ അടക്കണം. പ്രദേശത്ത് മഫ്തി പൊലീസിനെ കൂടുതല്‍ നിയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.