റിയാദ്: ടൂറിസ്റ്റ് വിസയില്‍ റിയാദിലെത്തിയ പാലക്കാട് സ്വദേശി നിര്യാതനായി. മണ്ണാറക്കാട് തെരുവ് വീട്ടില്‍ രാമസ്വാമി (55) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലസ് അല്‍ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
30 വര്‍ഷമായിട്ട് രാമസ്വാമി സൗദിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും പിന്നീട് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വിസയില്‍ റിയാദില്‍ എത്തുകയുമായിരുന്നു രാമസ്വാമി. മരണകാരണം വ്യക്തമല്ല.