Newsperseconds.com

പാലക്കാട് ബിജെപി പിന്നിലേക്ക്; ലീഡ് പിടിച്ചെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Untitled 1

പാലക്കാട്: പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച ലീഡ് നിലനിര്‍ത്തിയ ബിജെപി പിന്നിലേക്ക്. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോള്‍ 1200 ലേറെ വോട്ടുകളുടെ ലീഡ് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ നേടി. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന് തുടക്കത്തില്‍ നിരാശയായിരുന്നു. ലീഡ് നിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും സി കൃഷ്ണകുമാര്‍ മുന്നേറി വന്നു. എന്നാല്‍, രണ്ടാം റൗണ്ടിലേക്ക് എത്തിയതോടെ ബിജെപിയുടെ കൃഷ്ണകുമാറിന്റെ ലീഡ് കുറഞ്ഞു. നഗരമേഖലകളില്‍ പ്രതീക്ഷിച്ച അത്ര വോട്ടു നേടാനാകാതെ പോയതാണ് ബിജെപിക്ക് രണ്ടാം റൗണ്ടില്‍ തിരിച്ചടിയായത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് 111 വോട്ടും വര്‍ധിച്ചു. കൃഷ്ണകുമാറിനെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം റൗണ്ടില്‍ കുതിപ്പ് തുടരുകയാണ്. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിനാണ് മൂന്നാം സ്ഥാനത്ത്. വടകരയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ രാജിവെച്ചതോടെയാണ് പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Share this Article

Leave a Comment