Newsperseconds.com

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി പരമോന്നത രാജ്യമായതിന്റെ ഓര്‍മ്മപ്പെടുത്തല്‍; എല്ലാവര്‍ക്കും ന്യൂസ്‌പെര്‍ സെക്കന്റ്‌സിന്റെ 75-ാമത് റിപ്പബ്ലിക്ക് ദിനാശംസകള്‍

D

ദില്ലി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിനിന്നും മോചിതമായി ഒരു പരമാധികാര രാജ്യമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ജനുവരി 26 ന് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളില്‍ ഒന്നാണ് റിപ്പബ്ലിക്ക് ദിനം. വലിയ ആഘോഷങ്ങളിലൂടെയാണ് ഓരോ റിപ്പബ്ലിക്ക് ദിനവും കടന്നു പോകുന്നത്.

എല്ലാ വര്‍ഷവും രാജ്യത്തെ പൗരന്മാര്‍ മഹത്വത്തോടും ഉത്സാഹത്തോടും കൂടി ഈ ദിവസം ആഘോഷിക്കുന്നു. ആഘോഷങ്ങളില്‍ സൈനിക, സാംസ്‌കാരിക ഘോഷയാത്രകള്‍ നടക്കുന്നു. 1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം ആഘോഷിക്കുത്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്.  ഈ കാലയളവില്‍ ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിയില്‍ വന്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍ തുടങ്ങി രാജ്പഥില്‍ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ ചെന്ന് ചേര്‍ന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍ അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ശനങ്ങളും ഈ ദിവസം നടക്കുന്നു. സാംസ്‌കാരിക സമ്മേളനങ്ങള്‍ രാജ്യത്തുടനീളമുണ്ടാകും. കോളേജുകളിലും സ്‌കൂളുകളിലും ദേശീയ പതാക ഉയര്‍ത്തും.

എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പ്രധാന വ്യക്തികള്‍ ഡല്‍ഹിയില്‍ നടക്കു പരേഡില്‍ അതിഥികള്‍ ആകാറുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുത്തത്. ഇന്നലെ ഉച്ചയോടെ തന്നെ മാക്രോണ്‍ ഇന്ത്യയിലെത്തിയിരുന്നു. 2024 ലെ റിപ്പബ്ലിക് ദിന പരേഡിലെ ടാേബ്ലായുടെ തീം ഭാരതം – ജനാധിപത്യത്തിന്റെ മാതാവ് എന്നതാണ്.

വായനക്കാര്‍ക്ക് ന്യൂസ്‌പെര്‍ സെക്കന്റ്‌സിന്റെ 75-ാമത് റിപ്പബ്ലിക് ദിനാശംസകള്‍

Share this Article

Leave a Comment