Newsperseconds.com

മുന്‍വൈരാഗ്യം; ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

Capture

മുംബൈ: മഹാരാഷ്ട്രയില്‍ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് അഭിഷേക് ഘോഷാല്‍ക്കറിന് വെടിയേറ്റു മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന മൗറിസ് നൊറോണയാണ് ഇയാളെ വെടിവച്ചത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തിയിട്ടുണ്ട്. ശിവസേന നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകനാണ് ഘോഷാല്‍ക്കര്‍. സംഭവത്തിനു പിന്നാലെ മൗറിസും സ്വയം വെടിവച്ച് മരിച്ചു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.

ഘോഷാല്‍ക്കറും നൊറോണയും തമ്മില്‍ പഴയ ശത്രുതയുണ്ടായിരുന്നു. എന്നാല്‍ ശത്രുത ഒഴിവാക്കി ഒന്നിച്ചുവെന്ന് വ്യക്തമാക്കാനായിരുന്നു ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഘോഷാല്‍ക്കര്‍ തന്റെ സന്ദേശം പൂര്‍ത്തിയാക്കി മുറിയില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ നൊറോണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. സംഭവം ഫേസ്ബുക്ക് ലൈവില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. മൗറീസ് നൊറോണ ഘോഷാല്‍ക്കറിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. ഇതിന് ശേഷം മൗറീസ് സ്വയം വെടിവെച്ച് മരിച്ചു. മൗറിസ് നൊറോണയുടെ ഓഫീസില്‍ വച്ചാണ് കൊലപാതകം നടന്നത്.

Share this Article

Leave a Comment