Newsperseconds.com

ലഖ്നൗവില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം; 5 പേര്‍ക്ക് ദാരുണാന്ത്യം; നാലു പേരുടെ നില ഗുരുതരം

Capture

ലഖ്നൗ: ലക്നൗവില്‍ ഇരുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിച്ച ഉടന്‍ ഗ്യാസ് സിലിണ്ടറില്‍ പൊട്ടിത്തെറിയുണ്ടായി. തീ വീടാകെ പടര്‍ന്നതിനാല്‍ കെട്ടിടത്തിനകത്തുള്ളവര്‍ക്ക് പുറത്തിറങ്ങാനായില്ല. മുഷീര്‍ അലി (50), ഭാര്യ ഹുസ്ന ബാനോ (45), മരുമക്കളായ രായ (5), ഹിബ (2), ഹുമ (3) എന്നിവരാണ് മരിച്ചത്.

മുഷീറിന്റെ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലുപേരെ പിന്നീട് അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇവരെയെല്ലാം ഗുരുതരാവസ്ഥയില്‍ കെജിഎംയുവിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഷീര്‍ അലി പടക്ക വില്‍പനക്കാരനാണെന്നും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാകാം തീപിടിത്തത്തിന് കാരണമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫോറന്‍സിക് വിദഗ്ധരെ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

Share this Article

Leave a Comment