Newsperseconds.com

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ പ്രഖ്യാപിക്കും

Capture

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ മാര്‍ച്ച് 16 ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) അറിയിച്ചു. ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം.

പ്രഖ്യാപനം വന്നാലുടന്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാരിനും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്കും പ്രസംഗങ്ങള്‍, പ്രഖ്യാപനങ്ങള്‍, തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍, പൊതു പെരുമാറ്റം എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണിത്.

അതേ സമയം, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരും ന്യൂഡല്‍ഹിയിലെ ഇസിഐ ആസ്ഥാനത്ത് ഇന്ന് ചുമതലയേറ്റു.

Share this Article

Leave a Comment