Newsperseconds.com

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കാം; പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് നീക്കി കേന്ദ്രം; നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്

Untitled 1

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഉത്തരവിറക്കി. ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ ഉത്തരവിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിടുകയും 58 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശം മോദി സര്‍ക്കാര്‍ പിന്‍വലിച്ചതായി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

അതേ സമയം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ജയറാം രമേഷ്, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം സംബന്ധിച്ച് പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പങ്കിട്ടു. 1966 ലാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കാളികളാകരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ 1948 ല്‍ വെടിവെച്ചു കൊന്നതിന് പിന്നാലെ ആര്‍എസ്എസിനെ നിരോധിക്കുകയും സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട സമാന ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ആ ഉത്തരവ് പിന്‍വലിച്ചിരുന്നു. പിന്നീട് 1996 ലാണ് സമാന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ 58 വര്‍ഷം പഴക്കമുള്ള ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്.

Share this Article

Leave a Comment