Newsperseconds.com

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കം; പ്രതികാരം തീര്‍ക്കാന്‍ എക്സില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് നേരേ ബോംബ് ഭീഷണി; പതിനേഴുകാരന്‍ അറസ്റ്റില്‍

Untitled 1

മുംബൈ: വിവിധ വിമാനക്കമ്പനികള്‍ക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയ പതിനേഴുകാരന്‍ പിടിയില്‍. മുംബൈ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14-ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് സാമൂഹമാധ്യമമായ എക്സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവില്‍ നിന്നുള്ള കൗമാരക്കാരനെയും പിതാവിനെയും മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ഹോമിലേക്ക് കൊണ്ടുപോയി. പിതാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Share this Article

Leave a Comment