ഹര്‍ദോയ്: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ യാചകനൊപ്പം ഭാര്യ ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി. 36 കാരിയായ യുവതി ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ചാണ് ഭിക്ഷ യാചിക്കാനെത്തിയ ആളോടൊപ്പം പോയത്. ഹര്‍ദോയി ജില്ലയിലെ രാജു എന്ന ഭര്‍ത്താവാണ് തന്റെ ഭാര്യ ഭിക്ഷ യാചിക്കുന്നയാള്‍ക്കൊപ്പം ഓടിപ്പോയതായി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഹര്‍ദോയി ജില്ലയിലെ ഹര്‍പല്‍പുര്‍ എന്ന പ്രദേശത്താണ് രാജുവും ഭാര്യ രാജേശ്വരിയും താമസിക്കുന്നത്. ഇവര്‍ക്ക് ആറ് മക്കളുണ്ട്. പ്രദേശത്ത് സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന നാനെ പണ്ഡിറ്റ് എന്നയാളുമായി തന്റെ ഭാര്യ ഓടിപ്പോയി എന്നാണ് രാജു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മാര്‍ക്കറ്റിലേക്ക് പച്ചക്കറി വാങ്ങാനെന്ന് മകളോട് പറഞ്ഞ് പോയതാണ് രാജുവിന്റെ ഭാര്യ രാജേശ്വരി. പക്ഷെ രാജേശ്വരി തിരിച്ചുവരാതിരുന്നപ്പോഴാണ് രാജു അന്വേഷിച്ച് ഇറങ്ങിയത്.