Newsperseconds.com

ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിനില്‍ ഭക്ഷ്യവിഷബാധ; 80 ഓളം യാത്രക്കാര്‍ ചികിത്സ തേടി

Capture

ചെന്നൈയില്‍ നിന്നുള്ള ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിനിലെ 80 ഓളം യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. യാത്രക്കാര്‍ അനാരോഗ്യത്തെ തുടര്‍ന്ന് പെട്ടെന്ന് കുഴഞ്ഞുവീണതായാണ് വിവരം. ചൊവ്വാഴ്ച രാത്രി വൈകിയാണ് ട്രെയിന്‍ പൂനെ റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. ഇതിനു മുമ്പുതന്നെ പല യാത്രക്കാര്‍ക്കും തലകറക്കവും വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങി. രാത്രി 10.45 ഓടെയാണ് പൂനെ സ്റ്റേഷനിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ഏകദേശം 1000 യാത്രക്കാരാണ് ഈ ട്രെയിനില്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പല യാത്രക്കാര്‍ക്കും തലകറക്കം, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതായി പൂനെ റെയില്‍വേ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജരും പിആര്‍ഒയുമായ രാംദാസ് ഭിസെ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ഒരു സംഘം, റൂബി ഹാളിലെ ഡോക്ടര്‍മാര്‍, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കി.

Share this Article

Leave a Comment