Newsperseconds.com

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് 12 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ വെന്തുമരിച്ചു

Capture

ബെലഗാവി: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു 12 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ വെന്തുമരിച്ചു. ദേവഗിരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ ബാംബര്‍ഗിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. തുടര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മോഹന്‍ മാരുതി ബെല്‍ഗൗംകര്‍ (24), സമീക്ഷ ദിവേകര്‍ (12) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ മറ്റ് രണ്ടുപേരെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Share this Article

Leave a Comment