Newsperseconds.com

രാജസ്ഥാനിലും ഞെട്ടിച്ച് ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭജന്‍ലാല്‍ ശര്‍മ്മ

Capture

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭജന്‍ലാല്‍ ശര്‍മ്മയെ ബിജെപി പ്രഖ്യാപിച്ചു. രാജസ്ഥാന്‍ നിയമസഭയിലെ ആദ്യ തവണ എംഎല്‍എയാണ് ശര്‍മ. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗനേര്‍ നിയമസഭാ സീറ്റില്‍ നിന്നാണ് ഭജന്‍ലാല്‍ ശര്‍മ്മ വിജയിച്ചത്.

ദിയാ കുമാരി, പ്രേംചന്ദ് ബൈര്‍വ എന്നിവരെയും പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 9 ദിവസത്തോളം പിന്നിട്ട ശേഷമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

Share this Article

Leave a Comment