Newsperseconds.com

ശിവരാജ് യുഗത്തിന് അന്ത്യം; മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവ്

Capture

മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ യാദവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നിയമസഭാംഗങ്ങളായ ജഗദീഷ് ദേവ്ദയും രാജേന്ദ്ര ശുക്ലയും ഉപമുഖ്യമന്ത്രിമാരായി ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Share this Article

Leave a Comment