Newsperseconds.com

പാർലമെന്റ് അതിക്രമക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

Untitled Design (5)

പാർലമെന്റ് അതിക്രമക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സാഗർ ശർമ്മ, മനോരഞ്ജൻ , ലളിത് ഝാ എന്നിവരുമായി പാർലമെന്റിൽ എത്തിയാകും ആദ്യം തെളിവെടുപ്പ് നടത്തുക.അതേസമയം, മുഖ്യസൂത്രധാരൻ ലളിത് ഝായുടെ സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ പൊലീസ് നിരീക്ഷണത്തിലാണ്.

പാര്‍ലമെന്‍റ് സുരക്ഷാ വീഴ്ചയിൽ ബിജെപി എംപി പ്രതാപ് സിംഹയെ ഇന്ന് ഡൽഹി പൊലീസ് ചോദ്യം ചെയ്തേക്കും. നിലവില്‍ പ്രതാപ് സിംഹ ഡൽഹിയിലില്ല.

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ ഇൻഡ്യ മുന്നണി നേതാക്കൾ യോഗം ചേരും. ഇരുസഭകളും നടപടികൾ നിർത്തിവെച്ച് സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത 14 എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത 13 എംപിമാർക്ക് എതിരായ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. അതേസമയം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്പീക്കർ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതിനാൽ വിഷയത്തിൽ ഇന്നും സർക്കാർ വിശദീകരണം നൽകാനിടയില്ല.

Share this Article

Leave a Comment