എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എംഫിൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ചില സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംഫിൽ ബിരുദം നിർത്തിവയ്ക്കാൻ നിർദേശം നൽകിയതെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണം. ‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുതെന്നും എംഫിൽ കോഴ്സിൽ വിദ്യാർത്ഥികൾ പ്രവേശനം എടുക്കരുതെന്ന് നിർദ്ദേശിക്കുന്നു’വെന്നും – ജോഷി പറഞ്ഞു.