Newsperseconds.com

വയനാട്ടിലെ വന്യജീവി ആക്രമണം; വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; ഉന്നതതലയോഗം ചേരാന്‍ നിര്‍ദേശം

Capture

തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ ജനങ്ങള്‍ രോഷാകുലരായതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ വയനാട്ടില്‍ ഉന്നതല യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Share this Article

Leave a Comment