Newsperseconds.com

വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Capture

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.

ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടില്‍ വന്യജീവി അക്രമണം തുടര്‍ക്കഥയാവുകയാണ്. മേപ്പാടിയില്‍ കാട്ടാനാക്രമണത്തില്‍ പ്രതിഷേധം നടത്തി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share this Article

Leave a Comment