രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയ്ക്ക് ഇന്ന് 60-ാം ജന്മദിനം. സംരംഭക, സാമൂഹിക പ്രവർത്തക, അധ്യാപക തുടങ്ങി നിരവധി റോളുകളിൽ നിതാ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള നിത ഇന്ത്യയുടെ ബിസിനസ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്.
ബിസിനസിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാരംഗം തുടങ്ങയവയും നിതയുടെ ഇഷ്ട മേഖലകളാണ്. രാജ്യത്തുടനീളം സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ‘ഹെർ സർക്കിൾ’ എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് നിത അംബാനി. 2016ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതയും നിതയാണ്.
1963 നവംബർ 1 ന് മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. നർസി മോൻജി കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ നിത,ഭരതനാട്യം നർത്തകിയും കൂടിയാണ്. 1985 ലാണ് മുകേഷ് അംബാനിയുമായുള്ള നിതയുടെ വിവാഹം.
2022 ലെ കണക്കനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ആസ്തി 6.4 ട്രില്യൺ രൂപയാണ്. ഇതിൽ 21,000 കോടി രൂപയിലധികമാണ് നിത അംബാനിയുടെ ആസ്തി. ഓരോ വർഷവും ശരാശരി 1.65 കോടി രൂപ അവർ സമ്പാദിക്കുന്നു എന്നാണ് ശരാശരി കണക്ക്.