സാധാരണക്കാരൻ്റെ അവശ്യ വാഹന സർവീസ് എന്ന നിലയിലും ആനവണ്ടിയിലെ കൗതുക യാത്രയുമൊക്കെ മലയാളികൾക്ക് എന്നും ഹരമാണ്. പലപ്പോഴും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയും ഇൻസ്റ്റാസ്റ്റോറിയിലുമൊക്കെ കെഎസ്ആർടിസിയോടുള്ള പ്രത്യേക ഇഷ്ടം ഒരു നൊസ്റ്റുവായെങ്കിലും പങ്കുവയ്ക്കാത്തവർ ഉണ്ടാവില്ല. ഇങ്ങനെ റോഡിലൂടെ അവശ്യ സർവീസ് എന്നതിനപ്പുറം ചില നല്ല കാര്യങ്ങളും നമ്മുടെ കെഎസ്ആർടിസി ജീവനക്കാർക്ക് ഉണ്ട് കേട്ടോ…! മുൻപ് പൊന്നാങ്ങള സ്നേഹം പോലെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് യാത്രക്കിടയിൽ പണം നഷ്ടപ്പെട്ട യാത്രക്കാരൻ്റെ പണം തിരികെ നൽകിക്കൊണ്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ സുമനസ്. അതും പൊതിയിലെ പണത്തെക്കാൾ 500 രൂപ കൂടുതൽ നൽകിക്കൊണ്ട്….
കായംകുളം കെഎസ്ആർടിസി ഡിപ്പായിലെ റഷിദിനും ശ്രീകുമാറിനുമാണ് ഡെെലി ട്രിപ്പിനിടയിൽ ബസിൽ നിന്ന് ഒരു പണപ്പൊതി കളഞ്ഞു കിട്ടുന്നത്. പണൺ പൊതിഞ്ഞ കടലാസിൽ എഴുതിയ നമ്പറിലേക്ക് കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ കോൾ ചെയ്തു. പണം നഷ്ടമായെങ്കിൽ വിഷമിക്കേണ്ട വെെറ്റലയിൽ എത്തിയാൽ തരാം എന്നു പറഞ്ഞു. പറഞ്ഞതനുസരിച്ച് പണം വാങ്ങാൻ ആളെത്തി… 60 വയസ് പിന്നിട്ട ആ മനുഷ്യൻ… കണ്ണിൽ വലിയ പ്രതീക്ഷയും നിറച്ചെത്തിയ ആ മനുഷ്യനോട് കണ്ടക്ടർ ശ്രീകുമാർ പറഞ്ഞു അയ്യായിരമല്ല അപ്പച്ചാ 5500 ഉണ്ട് …. കണ്ടക്ടർ ശ്രീകുമാർ സാറിന്റെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ അറിയാതെ തൊഴുതു പോയി… അറിയാതെ കണ്ണുകളും നിറഞ്ഞൊഴുകി…
അതെ, പറഞ്ഞതിനേക്കാൾ 500 കൂടുതലുണ്ട്.
ചെറിയ കാര്യങ്ങൾക്ക് പോലും വലിയ കൈക്കൂലി വാങ്ങുന്ന ജീവനക്കാരും നമുക്കിടയിലുണ്ട്…