Newsperseconds.com

പാരീസ് ഒളിമ്പിക്സ്; മെഡല്‍പ്പട്ടികയില്‍ അമേരിക്കയെ പിന്നിലാക്കി ചൈനയുടെ കുതിപ്പ്

China

പാരിസ് ഒളിംപിക്സ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി ചൈന. ഇന്ന് 40-ാം സ്വര്‍ണം നേടിയ ചൈനയാണ് നിലവില്‍ പാരീസ് ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. അമേരിക്കയെ പിന്നിലാക്കിയാണ് ചൈനയുടെ കുതിപ്പ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിനുശേഷം ആദ്യമായാണ് ചൈന മെഡല്‍പട്ടികയില്‍ അമേരിക്കയെ പിന്നിലാക്കുന്നത്.

40 സ്വര്‍ണമടക്കം 91 മെഡലുകളുമായാണ് ചൈന പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 27 വെള്ളിയും 24 വെങ്കലവുമാണ് ചൈന സ്വന്തമാക്കിയത്. 39 സ്വര്‍ണമടക്കം 125 മെഡലുകളുമായാണ് അമേരിക്ക തൊട്ടുപിന്നിലുള്ളത്. 44 വെള്ളിയും 42 വെങ്കലവുമാണ് അമേരിക്കയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇതോടെ മെഡല്‍ നേട്ടം 100 കടത്തിയ ഏകരാജ്യമായി അമേരിക്ക മാറി.

20 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകള്‍ സ്വന്തമാക്കിയ ജപ്പാനാണ് പട്ടികയില്‍ മൂന്നാമത്. 18 സ്വര്‍ണമടക്കം 53 മെഡലുകള്‍ കരസ്ഥമാക്കിയ ഓസ്ട്രേലിയ നാലാമതും 16 സ്വര്‍ണമടക്കം 63 മെഡലുകള്‍ നേടിയ ഫ്രാന്‍സ് നാലാം സ്ഥാനത്തുമുണ്ട്.

Share this Article

Leave a Comment