ടി20 ലോകകപ്പ് ഫൈനലിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി. ഇതോടെ ടി20 ലോകകപ്പ് ഫൈനലിലെ സ്വന്തം പഴയ റെക്കോർഡും ഇന്ത്യ മറികടന്നു. 2024-ൽ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ ഇന്ത്യ നേടിയ 176 റൺസായിരുന്നു ഇതുവരെ ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ.
ഇതോടൊപ്പം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ചരിത്ര നേട്ടം സ്വന്തമാക്കി. ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ക്യാപ്റ്റന്മാരുടെ എലീറ്റ് പട്ടികയിലേക്കാണ് സൂര്യകുമാർ എത്തിയത്. കപിൽ ദേവ്, എം.എസ് ധോണി, രോഹിത് ശർമ, ഹർമൻപ്രീത് കൗർ എന്നിവർക്കൊപ്പം സീനിയർ തലത്തിൽ ലോകകപ്പ് നേടിയ ഇന്ത്യൻ നായകനായി സൂര്യകുമാറും ഇനി ചരിത്രത്തിൽ ഇടംപിടിച്ചു.