Newsperseconds.com

ചൊക്രമുടി കയ്യേറ്റത്തില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Untitled 1

തൊടുപുഴ: ചൊക്രമുടി കയ്യേറ്റത്തില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ദേവികുളം മുന്‍ തഹസില്‍ദാര്‍ ഡി അജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ എംഎം സിദ്ദിഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പരിശോധന നടത്താതെ ചൊക്രമുടിയില്‍ നിര്‍മാണാനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരാക്ഷേപ പത്രം നല്‍കിയപ്പോള്‍ പട്ടയത്തിന്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോയെന്നും പരിശോധിച്ചില്ലെന്നും കണ്ടെത്തി. ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Share this Article

Leave a Comment